ബത്തേരിയിൽ കടുവയിറങ്ങി; വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

10:09 PM Oct 12, 2022 | Deepika.com
സുൽത്താൻ ബത്തേരി: വയനാട് സുൽത്താൻബത്തേരിയിൽ കടുവയിറങ്ങി. ബത്തേരി നഗരത്തിന് സമീപം ദൊട്ടപ്പൻകുളത്താണ് കടുവയെത്തിയത്.

കടുവ ഒരു വീടിന്‍റെ മതിൽ ചാടികടക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വനപാലകർ മേഖലയിൽ തെരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി.