ന്യൂഡൽഹി: രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുളള റീട്ടെയിൽ പണപ്പെരുപ്പം ഉയർന്ന നിരക്കിൽ. സെപ്റ്റംബറിൽ 7.41 ശതമാനമായാണ് പണപ്പെരുപ്പം ഉയർന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഭക്ഷ്യവിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാനുള്ള പ്രധാന കാരണം.
കഴിഞ്ഞ അഞ്ച് മാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ് ഇപ്പോഴത്തേതെന്ന് നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് പുറത്തുവിട്ട കണക്കുകൾ പറയുന്നു. രാജ്യത്ത് പച്ചക്കറി മുതൽ വൈദ്യുതി വരെയുള്ളതിന് വില കുത്തനെ ഉയർന്നത് പ്രധാന തിരിച്ചടിയായെന്ന് വിദഗ്ധർ വിലയിരുത്തുന്നു.
ഈ പോക്ക് എങ്ങോട്ട്..? രാജ്യത്ത് പണപ്പെരുപ്പം ഉയർന്ന നിരക്കിൽ
08:39 PM Oct 12, 2022 | Deepika.com