പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്ക്

07:11 PM Oct 12, 2022 | Deepika.com
റോഹ്തക്: പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ ഏഴുപേർക്ക് പരിക്കേറ്റു. ഹരിയാനയിലെ റോഹ്തക്കിലാണ് സംഭവം. സ്ഫോടനത്തിൽ ഇരുനില വീടും തകർന്നു.

ദമ്പതികൾക്കും അഞ്ച് കുട്ടികൾക്കുമാണ് പരിക്കേറ്റത്. എല്ലാവരെയും പിജിഐ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്.