ഭ​ഗ​വ​ൽ സിം​ഗ് പാ​ർ​ട്ടി സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു; വി​ശ​ദീ​ക​രി​ച്ച് സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി

08:51 PM Oct 12, 2022 | Deepika.com
പ​ത്ത​നം​തി​ട്ട: ന​ര​ബ​ലി കേ​സി​ലെ പ്ര​തി ഭ​ഗ​വ​ൽ സിം​ഗ് പാ​ർ​ട്ടി സ​ഹ​യാ​ത്രി​ക​നാ​യി​രു​ന്നു​വെ​ന്ന് സി​പി​എം പ​ത്ത​നം​തി​ട്ട ഏ​രി​യ സെ​ക്ര​ട്ട​റി പി.​ആ​ർ.​പ്ര​ദീ​പ്‌. ഭ​ഗ​വ​ൽ സിം​ഗ് പാ​ർ​ട്ടി നേ​താ​വാ​ണെ​ന്ന ത​ര​ത്തി​ൽ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സി​പി​എം പ്രാ​ദേ​ശി​ക നേ​തൃ​ത്വം വി​ശ​ദീ​ക​ര​ണ​വു​മാ​യി രം​ഗ​ത്തു​വ​ന്ന​ത്.

പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​പാ​ടി​ക​ളി​ലും വി​വി​ധ പൊ​തു പ​രി​പാ​ടി​ക​ളി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ സാ​ന്നി​ധ്യ​മു​ണ്ടാ​യി​രു​ന്നു. പാ​ർ​ട്ടി അം​ഗ​ത്വം അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി വി​ശ​ദീ​ക​രി​ച്ചു.

വ​ലി​യ അ​റി​വും പ​ണ്ഡി​ത്യ​വും ഉ​ള്ള ആ​ളാ​യി​രു​ന്നു ഭ​ഗ​വ​ൽ സിം​ഗ്. മി​ക​ച്ച വി​ദ്യാ​ഭ്യാ​സം അ​ദ്ദേ​ഹം നേ​ടി​യി​രു​ന്നു. കു​റ​ച്ചു കാ​ല​മാ​യി പൊ​തു പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ നി​ന്നും അ​ദ്ദേ​ഹം ഉ​ൾ​വ​ലി​ഞ്ഞ് നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഈ ​കാ​ല​ത്ത് കൂ​ടു​ത​ൽ ഭ​ക്തി മാ​ർ​ഗ​ത്തി​ലാ​യി​രു​ന്നു​വെ​ന്നും ഭാ​ര്യ വ​ലി​യ വി​ശ്വാ​സി​യാ​യി​രു​ന്നു​വെ​ന്നും ഏ​രി​യ സെ​ക്ര​ട്ട​റി പ​റ​ഞ്ഞു.