ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗം: ഡി​സ്ക​സ് താ​ര​ത്തി​ന് വി​ല​ക്ക്

07:12 PM Oct 12, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ഉ​ത്തേ​ജ​ക​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച ഇ​ന്ത്യ​ൻ ഡി​സ്ക​സ് ത്രോ ​താ​രം ക​മ​ൽ​പ്രീ​ത് കൗ​റി​ന് മൂ​ന്ന് വ​ർ​ഷം വി​ല​ക്കേ​ർ​പ്പെ​ടു​ത്തി രാ​ജ്യാ​ന്ത​ര കാ​യി​ക മേ​ൽ​നോ​ട്ട സ​മി​തി​യാ​യ അ​ത്‌​ല​റ്റി​ക്സ് ഇ​ന്‍റ​ഗ്രി​റ്റി യൂ​ണി​യ​ൻ(​എ​ഇ​യു).

നി​രോ​ധി​ത ഉ​ത്പ​ന്ന​മാ​യ സ്റ്റാ​നോ​സാ​ലോ​ൾ താ​രം ഉ​പ​യോ​ഗി​ച്ച​താ​യി​യാ​ണ് ക​ണ്ടെ​ത്ത​ൽ. 2022 മാ​ർ​ച്ച് 29 മു​ത​ൽ മു​ൻ​കാ​ല​പ്രാ​ബ​ല്യ​ത്തോ​ടെ‌​യാ​ണ് വി​ല​ക്കെ​ന്നും താ​ര​ത്തി​ന്‍റെ മാ​ർ​ച്ച് ഏ​ഴ് മു​ത​ലു​ള്ള മ​ത്സ​ര​ഫ​ല​ങ്ങ​ൾ റ​ദ്ദാ​ക്കി​യ​താ​യും എ​ഇ​യു അ​റി​യി​ച്ചു.

2020 ടോ​ക്യോ ഒ​ളി​ന്പി​ക​സി​ൽ ആ​റാം സ്ഥാ​നം നേ​ടി​യ താ​ര​മാ​ണ് കൗ​ർ. പഞ്ചാബ് സ്വദേശിയായ താരം ഡി​സ്ക്സ് ത്രോ​യി​ൽ ദേ​ശീ​യ റി​ക്കാ​ർ​ഡി​ന് ഉ‌​ട‌​മ​യു​മാ​ണ്.