എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് 20,000 കോ​ടി രൂ​പ ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച് സ​ർ​ക്കാ​ർ

07:13 PM Oct 12, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: എ​ൽ​പി​ജി സി​ല​ണ്ട​റു​ക​ൾ വി​ല​ക്കു​റ​വി​ൽ വി​റ്റ​തി​ന് എ​ണ്ണ​ക്ക​ന്പ​നി​ക​ൾ​ക്ക് 20,000 കോ​ടി രൂ​പ സ​മാ​ശ്വാ​സ ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ. ഭാ​ര​ത് പെ​ട്രോ​ളി​യം, ഇ​ന്ത്യ​ൻ ഓ​യി​ൽ, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം എ​ന്നീ ക​ന്പ​നി​ക​ൾ​ക്കാ​ണ് ‌ഒ​റ്റ​ത്ത​വ​ണ ഗ്രാ​ന്‍റ് അ​നു​വ​ദി​ച്ച​ത്.

ജൂ​ൺ 2020 മു​ത​ൽ ജൂ​ൺ 2022 വ​രെയുള്ള കാലഘട്ടത്തിൽ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച നി​ശ്ചി​ത വി​ല​യി​ൽ സി​ല​ണ്ട​റു​ക​ൾ വി​റ്റ​തിനാൽ സം​ഭ​വി​ച്ച ന​ഷ്ടം നി​ക​ത്താ​നാ​ണ് നീ​ക്ക​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി അ​നു​രാ​ഗ് ഠാക്കൂ​ർ അ​റി​യി​ച്ചു.

ഇ​ക്കാ​ല‌​യ​ള​വി​ൽ എ​ൽ​പി​ജിക്ക് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ 300% വി​ല ഉ​യ​ർ​ന്നി​രു​ന്നു. എ​ന്നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ കാ​ഠി​ന്യം അ​നു​ഭ​വ​പ്പെ​ടാ​തി​രി​ക്കാ​ൻ രാ​ജ്യ​ത്ത് 72% മാ​ത്ര​മാ​ണ് വില ഉ​യ​ർ​ന്ന​ത്.

ത​ട​സ​ര​ഹി​ത​മാ​യി എ​ൽ​പി​ജി വി​ത​ര​ണം ഉ​റ​പ്പാ​ക്കാ​നും ആ​ത്മ​നി​ർ​ഭ​ർ ഭാ​ര​ത് പ​ദ്ധ​തി പ്ര​കാ​ര​മു​ള്ള ഉ​ത്പാ​ദ​നം തു​ട​രാ​നും ഈ ​നീ​ക്കം സ​ഹാ​യി​ക്കു​മെ​ന്ന് സ​ർ​ക്കാ​ർ വി​ശ​ദീ​ക​രി​ച്ചു.