കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കുറഞ്ഞു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 4,665 രൂപയും പവന് 37,320 രൂപയുമായി.
തുടർച്ചയായ മൂന്നാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് രേഖപ്പെടുത്തുന്നത്. മൂന്ന് ദിവസത്തിനിടെ പവന് 960 രൂപയുടെ ഇടിവുണ്ടായി. ഒക്ടോബർ ഒന്നിന് പവന് 37,200 രൂപ രേഖപ്പെടുത്തിയതാണ് ഈ മാസത്തെ കുറഞ്ഞ വില.
സ്വർണ വില വീണ്ടും കുറഞ്ഞു
02:01 PM Oct 12, 2022 | Deepika.com