കോഴിക്കോട്ട് എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേര്‍ പിടിയില്‍

11:21 AM Oct 12, 2022 | Deepika.com
കോഴിക്കോട്: ആനിഹാള്‍ റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്നും ലഹരിമരുന്നായ എംഡിഎംഎയുമായി യുവതിയടക്കം രണ്ടുപേര്‍ പോലീസ് പിടിയില്‍.

സൗത്ത് ബീച്ച് സ്വദേശി മുഹമ്മദ് അല്‍ത്താഫ്(27) അരീക്കോട് കാവനൂര്‍ സ്വദേശി ശില്‍പ(23) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്നും അഞ്ച് ഗ്രാം എംഡിഎംഎയും തൂക്കാന്‍ ഉപയോഗിക്കുന്ന ത്രാസും കണ്ടെടുത്തു.

കോഴിക്കോട്ടെ പല ലോഡ്ജുകളിലും ലഹരി മരുന്നിടപാടുകള്‍ നടക്കുന്നതായുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ വലയിലായത്.

പിടിയിലായ മുഹമ്മദ് അല്‍ത്താഫ് മുമ്പ് സൗത്ത് ബീച്ച് പരിസരത്ത് അലീ ഭായ് എന്ന തട്ടുകട നടത്തിയിരുന്നു.