ചാ​ള്‍​സ് രാ​ജാ​വി​ന്‍റെ കി​രീ​ട ധാ​ര​ണം മെ​യ് ആ​റി​ന്

07:26 AM Oct 12, 2022 | Deepika.com
ല​ണ്ട​ന്‍: ബ്രി​ട്ട​ണി​ലെ ചാ​ള്‍​സ് മൂ​ന്നാ​മ​ന്‍ രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണം 2023 മെ​യ് ആ​റി​ന്. ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് രാ​ജ​കു​ടും​ബം വി​വ​രം അ​റി​യി​ച്ച​ത്. കാ​ന്‍റ​ര്‍​ബ​റി ആ​ര്‍​ച്ച് ബി​ഷ​പ്പാ​ണ് കി​രീ​ടം അ​ണി​യി​ക്കു​ക.

കി​രീ​ട​ധാ​ര​ണം വെ​സ്റ്റ്മി​ന്‍​സ്റ്റ​ര്‍ ആ​ബി​യി​ല്‍ ന​ട​ക്കും. ചാ​ള്‍​സി​ന്‍റെ ഭാ​ര്യ കാ​മി​ല രാ​ജ്ഞി​യെ​യും സ​മാ​ന​മാ​യ രീ​തി​യി​ല്‍ അ​ന്ന് കി​രീ​ട​മ​ണി​യി​ക്കും.

രാ​ജാ​വി​ന്‍റെ ഇ​ന്ന​ത്തെ പ്രാ​ധാ​ന്യം വി​ളി​ച്ചോ​തു​ന്ന രീ​തി​യി​ലാ​ണ് ആ​ഘോ​ഷ​പ​രി​പാ​ടി​ക​ളെ​ന്ന് ബ​ക്കിം​ഗ്ഹാം കൊ​ട്ടാ​രം അ​റി​യി​ച്ചു. എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് 73-കാ​ര​നാ​യ ചാ​ള്‍​സ് രാ​ജാ​വാ​കു​ന്ന​ത്.