ഒ​ന്ന​ര​ക്കോ​ടി രൂ​പ വി​ല​വ​രു​ന്ന സി​ഗ​ര​റ്റ് ആ​യു​ധ​ധാ​രി​ക​ൾ മോ​ഷ്ടി​ച്ചു

03:14 AM Oct 12, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ഒ​ന്ന​ര കോ​ടി രൂ​പ​യോ​ളം വി​ല വ​രു​ന്ന സി​ഗ​ര​റ്റ് ആ​യു​ധ​ധാ​രി​ക​ള്‍ മോ​ഷ്ടി​ച്ചു. ചൊ​വ്വാ​ഴ്ച പു​ല​ര്‍​ച്ചെ മും​ബൈ-​അ​ഹ​മ്മ​ദാ​ബാ​ദ് ഹൈ​വേ​യി​ല്‍ സ​ക്വാ​ര്‍ ഗ്രാ​മ​ത്തി​ല്‍ വ​ച്ചാ​ണ് സം​ഭ​വം.

ന​വി മും​ബൈ​യി​ല്‍ നി​ന്നും ജ​യ്പു​രി​ലേ​ക്ക് സി​ഗ​ര​റ്റു​മാ​യി പോ​യ വാ​ഹ​നം കാ​റി​ലെ​ത്തി​യ ആ​യു​ധ​ധാ​രി​ക​ളാ​യ ആ​റ് പേ​ര്‍ ചേ​ര്‍​ന്നാ​ണ് ത​ട​ഞ്ഞ​ത്. തു​ട​ര്‍​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ക്രൂ​ര​മാ​യി മ​ര്‍​ദി​ച്ച​തി​ന് ശേ​ഷം സി​ഗ​ര​റ്റു​മാ​യി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.