മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി നേ​താ​വ് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു

06:19 AM Oct 12, 2022 | Deepika.com
മും​ബൈ: മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ ബി​ജെ​പി നേ​താ​വ് സ്വ​യം വെ​ടി​വ​ച്ചു മ​രി​ച്ചു. ബി​ജെ​പി ബീ​ഡ് സി​റ്റി യൂ​ണി​റ്റ് അ​ധ്യ​ക്ഷ​ൻ ഭ​ഗീ​ര​ഥ് ബി​യാ​നി​യാ​ണ് ലൈ​സ​ൻ​സ് റി​വോ​ൾ​വ​ർ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​ച്ചു മ​രി​ച്ച​ത്. മീ​രാ​ന​ഗ​റി​ലെ ഭ​ഗീ​ര​ഥിന്‍റെ വ​സ​തി​യി​ലായിരുന്നു സം​ഭ​വം.

വെ​ടി​യൊ​ച്ച കേ​ട്ട് ഓ​ടി​യെ​ത്തി​യ ബ​ന്ധു​ക്ക​ൾ മു​റി​യു​ടെ വാ​തി​ൽ ത​ക​ർ​ത്ത് ഭ​ഗീ​ര​ഥി​നെ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചെങ്കിലും രക്ഷിക്കാനായില്ല.