ചെന്നൈ: മൂർച്ചയേറിയ ആയുധങ്ങൾ കൈയിലേന്തി ട്രെയിനിൽ സാഹസിക യാത്ര ചെയ്ത വിദ്യാർഥികൾ അറസ്റ്റിൽ. ചെന്നൈയിലാണ് സംഭവം.
മൂന്നുപേർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്റെ വാതിലിലെ കമ്പിയിൽ തൂങ്ങുകയും ആയുധങ്ങൾ അന്തരീക്ഷത്തിലേക്ക് വീശുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്നാണ് അധികൃതർ അന്വേഷണം നടത്തിയത്.
സംഭവവുമായി ബന്ധപ്പെട്ട് കോളജ് വിദ്യാർഥികളായ അൻബരസൻ, രവിചന്ദ്രൻ, ഗുമ്മിഡിപുണ്ടി, അരുൾ എന്നിവരെയാണ് അധികൃതർ പൊന്നേരിയിൽ നിന്നും പിടികൂടിയത്. പ്രസിഡൻസി കോളജിലെ വിദ്യാർഥികളാണ് ഇവർ.
മൂർച്ചയേറിയ ആയുധങ്ങളുമായി ട്രെയിനിൽ സാഹസിക യാത്ര; വിദ്യാർഥികൾ അറസ്റ്റിൽ
12:24 AM Oct 12, 2022 | Deepika.com