തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൂപ്രണ്ടിന്റെ മുറി പൂട്ടിയിട്ട ആംബുലന്‍സ് ഡ്രൈവര്‍ക്ക് സസ്പെഷന്. ആംബുലന്‍സ് ഡ്രൈവര്‍ ആത്മാനന്ദനെതിരെയാണ് നടപടി.
വിശ്രമമുറി പൂട്ടിയതില്‍ പ്രതിഷേധിച്ചായിരുന്നു ഡ്രൈവര്‍ സൂപ്രണ്ടിന്റെ മുറി പൂട്ടിയത്. സംഭവത്തില്‍ മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നു.
സംഭവത്തെ പറ്റി അന്വേഷണം നടത്തി ആവശ്യമായ നടപടി സ്വീകരിക്കാന്‍ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. രോഗികള്‍ക്കും ജീവനക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടായ സംഭവത്തെ തുടര്‍ന്നാണ് മന്ത്രി നടപടി സ്വീകരിച്ചത്.
സൂപ്രണ്ടിന്റെ മുറി പൂട്ടിയ ആംബുലന്‍സ് ഡ്രൈവര്‍ക്ക് സസ്പെഷന്
06:19 AM Oct 12, 2022 | Deepika.com