ദേ​ശീ​യ ഗെ​യിം​സ്: ഫു​ട്ബോ​ളി​ൽ കേ​ര​ള​ത്തി​നു വെ​ള്ളി

06:19 AM Oct 12, 2022 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ദേ​ശീ​യ ഗെ​യിം​സ് പു​രു​ഷ ഫു​ട്ബോ​ളി​ൽ ഫൈ​ന​ലി​ൽ കേ​ര​ള​ത്തി​നു വ​ൻ​തോ​ൽ​വി. എ​തി​രി​ല്ലാ​ത്ത അ​ഞ്ച് ഗോ​ളു​ക​ൾ​ക്ക് കേ​ര​ള​ത്തെ ത​ക​ർ​ത്ത് ബം​ഗാ​ൾ സ്വ​ർ​ണം നേ​ടി. കേ​ര​ളം വെ​ള്ളി​കൊ​ണ്ട് തൃ​പ്തി​പ്പെ​ട്ടു.

ബം​ഗാ​ളി​നാ​യി നാ​യ​ക​ൻ ന​രോ ഹ​രി ശ്രേ​ഷ്ഠ ഹാ​ട്രി​ക്ക് നേ​ടി. റോ​ബി ഹ​ൻ​സ്ഡ, അ​മി​ത് ച​ക്ര​വ​ർ​ത്തി എ​ന്നി​വ​രും ടീ​മി​നാ​യി വ​ല​കു​ലു​ക്കി. ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളി​ന്‍റെ ലീ​ഡ് ബം​ഗാ​ളി​നു​ണ്ടാ​യി​രു​ന്നു. മൂ​ന്നാം സ്ഥാ​ന​പോ​രാ​ട്ട​ത്തി​ൽ സ​ർ​വീ​സ​സ് 4-0ന് ​ക​ർ​ണാ​ട​ക​യെ കീ​ഴ​ട​ക്കി വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി.