ജം​ഷ​ഡ്പു​രി​നെ വീ​ഴ്ത്തി ഒ​ഡീ​ഷ

06:19 AM Oct 12, 2022 | Deepika.com
ജം​ഷ​ഡ്പു​ർ: ഐ​എ​സ്എ​ലി​ൽ ജം​ഷ​ഡ്പു​രി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി ഒ​ഡീ​ഷ. ആ​ദ്യ പ​ത്ത് മി​നി​റ്റി​ൽ ര​ണ്ട് ഗോ​ൾ വ​ഴ​ങ്ങി​യ​തി​നു ശേ​ഷം തി​രി​ച്ച​ടി​ച്ചാ​യി​രു​ന്നു ഒ​ഡീ​ഷ‍​യു​ടെ വി​ജ​യം.

ഡി​യാ​ഗോ മാ​ർ​സി​ലോ​യു​ടെ ഇ​ര​ട്ട ഗോ​ളു​ക​ളാ​ണ് ഒ​ഡീ​ഷ​യ്ക്കു തു​ണ​യാ​യ​ത്. ഐ​സ​ക് വ​ൻ​മ​ൽ​സ്വ​മ​യാ​ണ് ഒ​രു ഗോ​ൾ നേ​ടി​യ​ത്. ജം​ഷ​ഡ്പു​രി​നാ​യി ഡാ​നി​യേ​ൽ ചീ​മ, ബോ​റി​സ് സിം​ഗ് എ​ന്നി​വ​ർ ഗോ​ൾ നേ​ടി.

ക​ളി​യു​ടെ മൂ​ന്നാം മി​നി​റ്റി​ൽ മു​ന്നി​ലെ​ത്തി​യ ജം​ഷ​ഡ്പു​ർ 10 ാം മി​നി​റ്റി​ൽ ലീ​ഡ് ര​ണ്ടാ​യി ഉ​യ​ർ​ത്തി. 17 ാം മി​നി​റ്റി​ൽ മാ​ർ​സി​ലോ ഒ​രു ഗോ​ൾ മ​ട​ക്കി. ക​ളി​തീ​രാ​ൻ മി​നി​റ്റു​ക​ൾ മാ​ത്രം ബാ​ക്കി​നി​ൽ​ക്കെ ര​ണ്ട് ഗോ​ളു​ക​ൾ കൂ​ടി ജം​ക്ഷ​ഡ്പു​ർ വ​ല​യി​ലെ​ത്തി​ച്ച് ഒ​ഡീ​ഷ ഞെ​ട്ടി​ച്ചു.