തിരുവനന്തപുരം: കേന്ദ്രസർവീസിലേക്കുള്ള മത്സരപരീക്ഷകൾക്ക് ഹിന്ദി ഭാഷ നിർബന്ധമാക്കാനുള്ള പാർലമെന്ററി കമ്മിറ്റി ശിപാർശക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കത്തയച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അധ്യയന മാധ്യമായി ഹിന്ദി നിർബന്ധമാക്കരുത്, ഭരണഘടന അംഗീകരിച്ച എല്ലാ ഭാഷകളെയും ഒരുപോലെ പ്രോത്സാഹിപ്പുകയാണ് വേണ്ടെതെന്നും മുഖ്യമന്ത്രി കത്തിൽ വ്യക്തമാക്കി.
ഏതെങ്കിലും ഒരു ഭാഷയെ നിർബന്ധമായി അടിച്ചേൽപ്പിക്കുന്നത് ജനങ്ങളിലും ഉദ്യോഗാർഥികളിലും ഭയാശങ്കകൾ ഉണ്ടാക്കും. അതിനാൽ പ്രധാനമന്ത്രി വിഷയത്തിൽ അടിയന്തരമായി ഇടപടണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.
കേന്ദ്ര സർവീസിലേക്കു നടക്കുന്ന എല്ലാ മത്സരപരീക്ഷകൾക്കുമുള്ള ചോദ്യപേപ്പറുകൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുള്ള എല്ലാ ഭാഷകളിലും നൽകണം. ഏതെങ്കിലും ഭാഷ മാത്രമായി അടിച്ചേൽപ്പിക്കുന്നത് രാജ്യത്തിനു ഗുണകരമാവില്ലെന്നും ഇത് ഫെഡറൽ തത്വങ്ങൾക്ക് യോജിക്കുന്നതല്ലെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിക്കയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ഹിന്ദി നിർബന്ധമാക്കുന്നതിനെതിരേ പ്രധാനമന്ത്രിക്കു കത്തയച്ച് മുഖ്യമന്ത്രി
10:41 PM Oct 11, 2022 | Deepika.com