ന​ര​ബ​ലി: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു

09:15 PM Oct 11, 2022 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടു സ്ത്രീ​ക​ളെ ന​ര​ബ​ലി ന​ൽ​കു​ന്ന​തി​നാ​യി കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കാ​ണ് ക​മ്മീ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വു ന​ൽ​കി​യ​ത്.

ഈ ​മാ​സം 28ന് ​എ​റ​ണാ​കു​ളം പ​ത്ത​ടി പാ​ലം റ​സ്റ്റ്ഹൗ​സി​ൽ ന​ട​ക്കു​ന്ന സി​റ്റിം​ഗി​ൽ കേ​സ് പ​രി​ഗ​ണി​ക്കും. ന​ര​ബ​ലി​യു​ടെ പേ​രി​ൽ ന​ട​ന്ന കൊ​ല​പാ​ത​കം ഞെ​ട്ടി​പ്പി​ക്കു​ന്ന​തും കേ​ര​ളീ​യ പൊ​തു​സ​മൂ​ഹ​ത്തി​നാ​കെ അ​പ​മാ​ന​ക​ര​വു​മാ​ണെ​ന്ന് ജ​സ്റ്റീ​സ് ആ​ന്‍റ​ണി ഡൊ​മി​നി​ക് ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു.

ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സ് സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദ​മാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. മാ​ധ്യ​മ വാ​ർ​ത്ത​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്വ​മേ​ധ​യാ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ലാ​ണ് ന​ട​പ​ടി.