ചിൽ ഗിൽ; ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ‍​യം

07:16 PM Oct 11, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്ക് എ​തി​രെ ഇ​ന്ത്യ​ക്ക് ഏ​ഴ് വി​ക്ക​റ്റ് ജ‍​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 100 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ഇ​ന്ത്യ 19.1 ഓ​വ​റി​ൽ മ​റി​ക​ട​ന്നു. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര​ങ്ങ​ളു​ടെ പ​ര​മ്പ​ര 2-1 ന് ​ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി.

അ​ർ​ധ സെ​ഞ്ചു​റി​ക്ക​രു​കി​ൽ വീ​ണ ശു​ഭാ​മാ​ൻ ഗി​ല്ലി​ന്‍റെ (49) പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​ക്ക് വേ​ഗ​ജ​യം ന​ൽ​കി​യ​ത്. 57 പ​ന്തി​ൽ എ​ട്ട് ബൗ​ണ്ട​റി​ക​ൾ അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ഗി​ല്ലി​ന്‍റെ ഇ​ന്നിം​ഗ്സ്. ഗി​ല്ലി​ന് ശ്രേ​യ​സ് അ​യ്യ​ർ (പു​റ​ത്താ​കാ​തെ 28) മി​ക​ച്ച പി​ന്തു​ണ ന​ൽ​കി. ഗി​ൽ പു​റ​ത്താ​കു​മ്പോ​ൾ ഇ​ന്ത്യ ജ​യം ഉ​റ​പ്പി​ച്ചി​രു​ന്നു. കു​റ​ഞ്ഞ സ്കോ​ർ പ്ര​തി​രോ​ധി​ക്കാ​നി​റ​ങ്ങി​യ ദ​ക്ഷി​ണാ​ഫ്രി​ക്ക ഇ​ന്ത്യ​യെ അ​നാ​യാ​സം ജ​യി​ക്കാ​ൻ വി​ട്ടി​ല്ല. ക്യാ​പ്റ്റ​ൻ ശി​ഖ​ർ ധ​വാ​ൻ (8), ഇ​ഷാ​ൻ കി​ഷ​ൻ (10) എ​ന്നി​വ​രെ മ​ട​ക്കി ഞെ​ട്ടി​ച്ചു.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിം​ഗി​നി​റ​ങ്ങി​യ സ​ന്ദ​ർ​ശ​ക​ർ 27.1 ഓ​വ​റി​ൽ 99 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ടാ​യി. ‌ഇ​ന്ത്യ​ക്കെ​തി​രെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ എ​ക്കാ​ല​ത്തെ​യും കു​റ​ഞ്ഞ ഏ​ക​ദി​ന സ്കോ​ർ ആ​ണി​ത്.

ഇ​ന്ത്യ​ൻ സ്പി​ന്ന​ർ​മാ​ർ ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ ക​റ​ക്കി​വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. മൂ​ന്ന് സ്പി​ന്ന​ർ​മാ​ർ ചേ​ർ​ന്ന് എ​ട്ട് വി​ക്ക​റ്റാ​ണ് വീ​ഴ്ത്തി​യ​ത്. കു​ൽ​ദീ​പ് യാ​ദ​വ് 4.1 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​പ്പോ​ൾ ഷ​ഹ​ബാ​സ് അ​ഹ​മ്മ​ദും വാ​ഷിം​ഗ്ട​ൺ സു​ന്ദ​റും ര​ണ്ട് വീ​ക്ക​റ്റു​ക​ൾ വീ​തം നേ​ടി. മു​ഹ​മ്മ​ദ് സി​റാ​ജ് ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി.