ന്യൂഡൽഹി: ശിവസേനയിലെ ഷിൻഡെ വിഭാഗത്തിന് പാർട്ടി ചിഹ്നം അനുവദിച്ച് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ട വാളും പരിചയുമാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്.
അന്ധേരി ഈസ്റ്റിൽ അടുത്തു നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗത്തിന് പുതിയ ചിഹ്നത്തിൽ മത്സരിക്കാം. എന്നാൽ ഉപതെരഞ്ഞെടുപ്പിൽ ഷിൻഡെ വിഭാഗം മത്സരിക്കുന്നില്ല. സഖ്യകക്ഷിയായ ബിജെപിയാണ് മത്സരിക്കുക.
ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗത്തിന് പാർട്ടി ചിഹ്നമായി ദീപശിഖയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ചത്. ഷിൻഡെ വിഭാഗം മുൻപ് നിർദേശിച്ച ഗദ, ത്രിശൂലം എന്നിവ മത ചിഹ്നങ്ങളായതിനാൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നിരസിച്ചിരുന്നു.
ഷിൻഡെയ്ക്ക് വാളും പരിചയും; ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ
07:16 PM Oct 11, 2022 | Deepika.com