ന്യൂഡൽഹി: ഡൽഹിയിൽ ഹോട്ടൽ മുറിയിൽ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി. ഞായറാഴ്ച വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ആദർശ് നഗറിലായിരുന്നു സംഭവം. 32 വയസുകാരിയാണ് പീഡനത്തിന് ഇരയായത്.
സംഭവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ അൽവാർ സ്വദേശികളായ അജയ് (39), താര ചന്ദ് (34), നരേഷ് (38) എന്നിവർ അറസ്റ്റിലായി. ശീതള പാനിയത്തിൽ മയക്കുമരുന്ന് കലർത്തി നൽകി യുവതിയെ അബോധാവസ്ഥയിലാക്കിയ ശേഷമായിരുന്നു മൂവരും പീഡിപ്പിച്ചത്.
ഡൽഹിയിൽ ഹോട്ടലിൽ യുവതി കൂട്ടമാനഭംഗത്തിന് ഇരയായി; മൂന്ന് യുവാക്കൾ അറസ്റ്റിൽ
05:14 PM Oct 11, 2022 | Deepika.com