പോ​രാ​ട്ട​ത്തി​ന്‍റെ പ​ത്ത് വ​ർ​ഷ​ങ്ങ​ൾ; മ​ലാ​ല വീ​ണ്ടും പാ​ക്കി​സ്ഥാ​നി​ൽ

03:48 PM Oct 11, 2022 | Deepika.com
ക​റാ​ച്ചി: പെ​ൺ​കു​ട്ടി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്ത​തി​ന് പാ​ക് താ​ലി​ബാ​ന്‍റെ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക മ​ലാ​ല യൂ​സ​ഫ്സാ​യ് പാ​ക്കി​സ്ഥാ​നി​ലെ​ത്തി. ആ​ക്ര​മ​ണ​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​കം പി​ന്നി​ട്ട് ര​ണ്ട് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ലാ​ല​യു​ടെ പാ​ക് സ​ന്ദ​ർ​ശ​ന​മെ​ന്ന​ത് ശ്ര​ദ്ധേ​യ​മാ​ണ്.

പാ​ക്കി​സ്ഥാ​നി​ൽ വ​ൻ നാ​ശം വി​ത​ച്ച പ്ര​ള​യ​ത്തി​ൽ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ന്ദ​ർ​ശി​ക്കാ​നാ​ണ് സ​മാ​ധാ​ന നൊ​ബേ​ൽ പു​ര​സ്കാ​ര ജേ​താ​വ് കൂ​ടി‌​യാ​യ മ​ലാ​ല പ​ര്യ​ട​നം ന​ട​ത്തു​ന്ന​ത്. ക​റാ​ച്ചി മേ​ഖ​ല​യി​ലു​ള്ള ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ മ​ലാ​ല സ​ന്ദ​ർ​ശി​ക്കും.

2012 ഒ​ക്ടോ​ബ​ർ ഒ​ന്പ​തി​നാ​ണ് പാ​ക് താ​ലി​ബാ​ൻ മ​ലാ​ല​യ്ക്ക് നേ​രെ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വെ​ടി​വ​യ്പി​ൽ ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യ പ​രി​ക്കേ​റ്റ മ​ലാ​ല ല​ണ്ട​നി​ൽ വി​ദേ​ശ ചി​കി​ത്സ തേ​ടു​ക​യും പി​ന്നീ​ട് തു​ട​ർ​വി​ദ്യാ​ഭ്യാ​സ​ത്തി​നാ‌​യി അ​വി​ടെ തു​ട​രു​ക​യു​മാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ന് ശേ​ഷം ഒ​രു ത​വ​ണ മാ​ത്ര​മാ​ണ് മ​ലാ​ല പാ​ക്കി​സ്ഥാ​ൻ സ​ന്ദ​ർ​ശി​ച്ചി​ട്ടു​ള്ള​ത്.