വിദേശയാത്ര നീട്ടി മുഖ്യമന്ത്രി; യുഎഇയും സന്ദർശിക്കും

03:17 PM Oct 11, 2022 | Deepika.com
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിദേശയാത്രയുടെ കാലാവധി നീട്ടി. ബുധനാഴ്ച യുഎഇയിൽ എത്തുന്ന മുഖ്യമന്ത്രി രണ്ടു ദിവസം ദുബായിൽ തങ്ങിയ ശേഷം 15ന് മടങ്ങിയെത്താനാണ് പുതിയ തീരുമാനം.

യൂറോപ്പ് പര്യടനം പൂർത്തിയാക്കി മുഖ്യമന്ത്രി ഇന്ന് നാട്ടിലേക്ക് മടങ്ങും എന്നായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. നിലവിൽ മുഖ്യമന്ത്രിക്ക് യുഎഇയിൽ ഔദ്യോഗിക പരിപാടികളില്ല.

വിദേശ പര്യടനത്തിൽ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും കുടുംബാംഗങ്ങളെ കൊണ്ടുപോയതിന് പ്രതിപക്ഷം ഉൾപ്പെടെ വിമർശനം ഉന്നയിച്ചിരുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴുള്ള യാത്രയെയാണ് പ്രതിപക്ഷം വിമർശിച്ചത്.