ഭഗവൽ സിംഗ് ഹൈക്കു കവിതകളുടെ കടുത്ത ആരാധകൻ

03:17 PM Oct 11, 2022 | Deepika.com
തിരുവല്ല: പത്തനംതിട്ട തിരുവല്ല ഇലന്തൂരിൽ സ്ത്രീകളെ നരബലി നൽകിയ കേസിലെ പ്രതി ഭഗവൽ സിംഗ് ഹൈക്കു കവിതകളുടെ കടുത്ത ആരാധകനാണ്. ഇയാളുടെ ഫേസ്ബുക്ക് പേജിൽ നിറയെ ഹൈക്കു കവിതകളാണ് പോസ്റ്റ് ചെയിതിരുന്നത്. ഈ കവിതകൾക്കെല്ലാം നിരവധി കമന്‍റുകളുമുണ്ട്.

എന്താണ് ഹൈക്കു?

ഹൈക്കു ഒരു ജാപ്പനീസ് കാവ്യരൂപമാണ് .17 മാത്രകൾ (ജാപ്പനീസ് ഭാഷയിൽ ഓൻജി) ഉള്ളതും 5,7,5 എന്നിങ്ങനെ മാത്രകൾ അടങ്ങിയിരിക്കുന്ന 3 പദസമുച്ചയങ്ങൾ (വരികൾ) ഉൾക്കൊള്ളുന്നതുമായ കവിതകളാണ് ഇവ.

നേരത്തെ ഹോക്കു എന്നറിയപ്പെട്ടിരുന്ന ചെറുകവിതകൾക്ക് മസാവോക ഷികി ആണ് 19-ആം നൂറ്റാണ്ടിനെ അവസാനം ഹൈകു എന്ന പേരു നൽകിയത്. ഹൈക്കുവിൽ പൊതുവേ കിഗോ എന്നറിയപ്പെടുന്നതും ഋതുവിനെ കുറിക്കുന്നതുമായ പദമോ പദസമുച്ചയങ്ങളോ കാണാം. കിരേജി എന്ന് വിളിക്കപ്പെടുന്ന പ്രധാന വാക്ക് അല്ലെങ്കിൽ പദസമുച്ചയവും ഹൈക്കുവിൽ ഉണ്ടാവും