ല​ങ്ക ഇ​നി "കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള' രാ​ജ്യം

01:26 PM Oct 11, 2022 | Deepika.com
കൊ​ളം​ബോ: സാ​ന്പ​ത്തി​ക ത​ക​ർ​ച്ച​യി​ൽ ന​ട്ടം​തി​രി​യു​ന്ന ശ്രീ​ല​ങ്ക "കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള' രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ. അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​ക​ളി​ൽ നി​ന്ന് സാ​ന്പ​ത്തി​ക സ​ഹാ​യം ല​ഭി​ക്കാ​നു​ള്ള നീ​ക്ക​മെ​ന്ന നി​ല​യി​ലാ​ണ് ശ്രീ​ല​ങ്ക​ൻ കാ​ബി​ന​റ്റ് രാ​ജ്യ​ത്തി​ന്‍റെ സാ​ന്പ​ത്തി​ക നി​ല ഔ​ദ്യോ​ഗി​ക​മാ​യി താ​ഴ്ന്ന നി​ല​യി​ലേ​ക്ക്(​ലോ ഇ​ൻ​കം) മാ​റ്റി പ്ര​ഖ്യാ​പി​ച്ച​ത്.

ലോ​ക ബാ​ങ്ക് രേ​ഖ​ക​ളി​ൽ രാ​ജ്യ​ത്തെ കു​റ​ഞ്ഞ വ​രു​മാ​ന​മു​ള്ള പ​ട്ടി​ക‌​യി​ലേ​ക്ക് മാ​റ്റാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി കേ​ന്ദ്ര​മ​ന്ത്രി ബ​ന്ദു​ല ഗു​ണ​വ​ർ​ധ​നെ അ​റി​യി​ച്ചു. നി​ല​വി​ൽ വ​രു​മാ​ന​പ്പ​ട്ടി​ക​യി​ൽ "ലോ​വ​ർ മി​ഡി​ൽ' വി​ഭാ​ഗ​ത്തി​ലാ​ണ് ശ്രീ​ല​ങ്ക. നീക്കത്തെക്കുറിച്ച് ലോക ബാങ്ക് പ്രതികരണം നടത്തിയിട്ടില്ല.

ക​ടു​ത്ത വി​ല​ക്ക​യ​റ്റം, ഇ​ന്ധ​ന​ക്ഷാ​മം, കാ​ർ​ഷി​ക​വ​ള​ങ്ങ​ളു​ടെ ദൗ​ർ​ല​ഭ്യം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ 2022 സാന്പത്തിക വർഷം രാ​ജ്യ​ത്തി​ന്‍റെ ജി​ഡി​പി​യി​ൽ 8.7% കു​റ​വ് രേ​ഖ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് ശ്രീ​ല​ങ്ക​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന​ത്.