സ്ത്രീധന പീഡനം: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസെടുത്തു

12:40 PM Oct 11, 2022 | Deepika.com
പയ്യന്നൂർ: യൂത്ത് കോൺഗ്രസ് നേതാവിനെതിരെ സ്ത്രീധന പീഡനത്തിന് പോലീസ് കേസെടുത്തു. യൂത്ത്കോൺഗ്രസ് രാമന്തളി മണ്ഡലം വൈസ് പ്രസിഡന്‍റ് കെ.വി. സുദേഷി (34) നെതിരെയാണ് പയ്യന്നൂർ പോലീസ് കേസെടുത്തത്.

മാഹി സ്വദേശിയായ ഭാര്യയുടെ പരാതിയിലാണ് കേസ്. കഴിഞ്ഞ മാസം 21 നായിരുന്നു ഇവരുടെ വിവാഹം. ഭർത്താവും കുടുംബാംഗങ്ങളും ചേർന്ന് കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് മാനസീകവും ശാരീരികവുമായി പീഡിപ്പിക്കുന്നതായാണ് യുവതിയുടെ പരാതി.