"നിങ്ങളോടൊപ്പം ഞാൻ ഉണ്ടാകും': സന്ദീപ് വാര്യർക്ക് പിന്തുണയുമായി രാമസിംഹൻ

12:41 PM Oct 11, 2022 | Deepika.com
കോട്ടയം: ബിജെപി സംസ്ഥാന വക്താവ് സ്ഥാനത്തുനിന്നു സന്ദീപ് വാര്യരെ പുറത്താക്കിയതിനെതിരേ പ്രതികരണവുമായി ബിജെപി അനുഭാവി കൂടിയായ സംവിധായകൻ രാമസിംഹൻ അബൂബക്കർ രംഗത്ത്. സന്ദീപ് വാര്യർ ഞാൻ കൂടെയുണ്ടാകുമെന്നാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രനെ ഉന്നംവച്ചാണ് രാമസിംഹന്‍റെ ഫേസ്ബുക്ക് പോസ്റ്റുകൾ. നിങ്ങൾ പുറത്താക്കൂ, ഞങ്ങൾ അകത്തു തന്നെയുണ്ട്. നിങ്ങൾ താമസിയാതെ പുറത്തുപോകേണ്ടി വരിക തന്നെ ചെയ്യും കാലം സാക്ഷിയെന്നും അദ്ദേഹം കുറിച്ചു.

ബിജെപി കേരള ഘടകത്തെ "കെജെപി' എന്ന് വിളിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ആരും ആരെയും കണ്ടിട്ടല്ല ഈ പ്രസ്ഥാനം ജനിച്ചത്. ധാർമികത കണ്ടിട്ട് തന്നെയാണ് ഇതിന്‍റെ മുന്നേറ്റമെന്നും രാമസിംഹൻ മറ്റൊരു ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.