പാലക്കാട്ട് 725 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; സിപിഎം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

10:04 AM Oct 11, 2022 | Deepika.com
പാലക്കാട്: കൊഴിഞ്ഞാമ്പാറയില്‍ വന്‍ സ്പിരിറ്റ് ശേഖരം എക്‌സൈസ് പിടികൂടി. വണ്ണാമടയിലെ തെങ്ങിന്‍ തോപ്പില്‍ കന്നാസുകളിലാക്കി കുഴിച്ചിട്ട 725 ലിറ്റര്‍ സ്പിരിറ്റാണ് പിടികൂടിയത്.

സംഭവുമായി ബന്ധപ്പെട്ട് സിപിഎം മണല്‍തോട് ബ്രാഞ്ച് സെക്രട്ടറി വി.കണ്ണന്‍, വണ്ണാമട സ്വദേശി പ്രഭു എന്നിവര്‍ പിടിയിലായി.