കോ​ഴി​ക്കോ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​ക്ക് പിന്നിലിടിച്ചു; ഒരാൾ മരിച്ചു

01:05 PM Oct 11, 2022 | Deepika.com
കോ​ഴി​ക്കോ​ട്: അ​രീ​ക്കാ​ട് കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ലോ​റി​യി​ലി​ടി​ച്ച് ഒ​രാ​ള്‍ മ​രി​ച്ചു. പാ​ല​ക്കാ​ട് മ​ണ്ണാ​ര്‍​ക്കാ​ട് സ്വ​ദേ​ശി ഷ​ഫീ​ക്കാ​ണ് മ​രി​ച്ച​ത്.

ഇ​ന്നു പു​ല​ര്‍​ച്ചെ പാ​ല​ക്കാ​ട് - കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ലാ​ണ് സം​ഭ​വം. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ലോ​റിക്ക് പിന്നിലേക്ക് അ​മി​ത​വേ​ഗ​ത​യി​ല്‍ വ​ന്ന കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ഇടിച്ചു കയറുകയായിരുന്നു.

ലോ​റി​യി​ല്‍ നി​ന്ന് ലോ​ഡി​റ​ക്കി​കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​ര​നാ​ണ് മ​രി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ല്‍ ഇ​യാ​ള്‍ റോ​ഡി​ലേ​യ്ക്ക് തെ​റി​ച്ചു​വീ​ണു.

ലോ​റി​യി​ലും ബ​സി​ലു​മാ​യു​ണ്ടാ​യി​രു​ന്ന അ​ഞ്ച് പേ​ര്‍​ക്ക് അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

ബ​സി​ന്‍റെ അ​മി​ത​വേ​ഗ​ത​യും ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യു​മാ​ണ് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.