ചെന്നൈ: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്. ഹിന്ദി നിര്‍ബന്ധമാക്കി മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുതെന്നും കേന്ദ്രത്തിന്റെ നീക്കം ഭരണഘടന വിരുദ്ധമാണെന്നും സ്റ്റാലിന് പറഞ്ഞു.
ഐഐടി, ഐഐഎം തുടങ്ങി കേന്ദ്രത്തിന് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദി അധ്യയന ഭാഷയാക്കണമെന്ന പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹിന്ദി നിര്‍ബന്ധമാക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ ഐക്യം കേന്ദ്രം ഉയര്‍ത്തിപ്പിടിക്കണമെന്നും ഹിന്ദി അറിയാത്തവരെ രണ്ടാംകിട പൗരന്മാരായി കാണുന്ന സമീപനം ഭിന്നിപ്പിന്റെ രാഷ്ട്രീയമാണെന്നും സ്റ്റാലിന് പ്രതികരിച്ചു.
ഹിന്ദി അടിച്ചേല്‍പ്പിച്ചു മറ്റൊരു ഭാഷാ യുദ്ധത്തിന് വഴിയൊരുക്കരുത്: സ്റ്റാലിന്
07:30 AM Oct 11, 2022 | Deepika.com