ദുബായ്: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ റഷ്യയിലേക്ക്. ചൊ വ്വാഴ്ച മോസ്കോയിൽ എത്തുന്ന അദ്ദേഹം റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും.
വിവിധ മേഖലകളിൽ സഹകരണം വിപുലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം. യുക്രെ യ്ൻ യുദ്ധം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇരു പ്രസിഡന്റുമാരും ചർച്ച ചെയ്യും. സമാധാനപൂർണമായ പ്രശ്നപരിഹാരം എന്ന യുഎഇ നിലപാട് ഷെയ്ഖ് മുഹമ്മദ് റഷ്യയ ധരിപ്പിക്കും.
2019ൽ റഷ്യൻ പ്രസിഡന്റ് പുടിൻ യുഎഇ സന്ദർശിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ തന്ത്രപ്രധാന പങ്കാളിത്തത്തിന് 2018ൽ ധാരണ രൂപപ്പെടുകയും ചെയ്തു.
യുഎഇ പ്രസിഡന്റ് റഷ്യയിലേക്ക്; പുടിനെ കാണും
07:30 AM Oct 11, 2022 | Deepika.com