മൊഗാദിഷു: സൊമാലിയയിൽ ഇരുനൂറിലേറെ അൽ-ഷബാബ് ഭീകരരെ സോമാലി നാഷണൽ ആർമി വധിച്ചതായി സൈന്യം അറിയിച്ചു.
മധ്യ സൊമാലിയയിലെ ബുലാബുർഡെ ജില്ലയിലായിരുന്നു സൈനിക നടപടി. ബെലേഡ്വെയ്ൻ, ബു ലാബുർഡെ പട്ടണങ്ങളെ ബന്ധിപ്പിക്കുന്ന റോഡിലെ ഗതാഗതം തടയാൻ പദ്ധതിയിട്ട ഭീകരരെയാണു സൈന്യം വകവരുത്തിയത്.
മൂന്നാഴ്ചയ്ക്കിടെ മധ്യ സൊമാലിയയിൽ നാൽപ്പതിലേറെ ഗ്രാമങ്ങൾ അൽ-ഷബാബ് ഭീകരരിൽനിന്നു സൈന്യം മോചിപ്പിച്ചു. അഞ്ഞൂറിലേറെ ഭീകരർ കൊല്ലപ്പെട്ടു.
അതേസമയം, സൈനികമുന്നേറ്റം തുടരുന്പോഴും രാജ്യത്തിന്റെ തെക്ക്, മധ്യ മേഖലകളിൽ അൽ-ഷബാബ് ഭീകരരുടെ സാന്നിധ്യം ശക്തമാണ്.
സൊമാലിയയിൽ ഇരുനൂറിലേറെ അൽ-ഷബാബ് ഭീകരരെ വധിച്ചു
06:50 AM Oct 11, 2022 | Deepika.com