മ​ലേ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു; തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ട​ൻ

02:37 AM Oct 11, 2022 | Deepika.com
ക്വ​ലാ​ലം​പു​ർ: മ​ലേ​ഷ്യ​ൻ പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ടു. തി​ങ്ക​ളാ​ഴ്ച രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ ​യ്താ​ണു പ്ര​ധാ​ന​മ​ന്ത്രി ഇ​സ്മ​യി​ൽ സ​ബ്രി യാ​ക്കൂ​ബ് തീ​രു​മാ​നം പ്ര​ഖ്യാ​പി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്തു തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങി. ന​വം​ബ​ർ ആ​ദ്യം പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​മെ​ന്നാ​ണു സൂ​ച​ന.

കാ​ലാ​വ​ധി അ​വ​സാ​നി​ക്കാ​ൻ ഒ​ന്പതു​മാ​സം ബാ​ക്കി​നി​ൽ​ക്കെ​യാ​ണു പ്ര​ധാ​ന​മ​ന്ത്രി പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പാ​ർട്ടി​യും മു​ന്ന​ണി സ​ർ​ക്കാ​രി​ലെ പ്ര​ധാ​ന ക​ക്ഷി​യു​മാ​യ യു​ണൈ​റ്റ​ഡ് മ​ല​യ്സ് നാ​ഷ​ണ​ൽ ഓ​ർ​ഗ​നൈ​സേഷ​നും നേ​ര​ത്തേ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

രാ​ജ്യ​ത്ത് സുസ്ഥിരമായ സ​ർ​ക്കാ​രു​ണ്ടാ​കു​ന്ന​തി​നു​വേ​ണ്ടി​യാ​ണു പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ടു​ന്ന​തെ​ന്നും അ​ബ്ദു​ള്ള സു​ൽ​ത്താ​ൻ അ​ഹ​മ്മ​ദ് ഷാ ​രാ​ജാ​വ് ഇ​തി​ന് അ​നു​വാ​ദം ന​ൽ​കി​യെ​ന്നും പ്ര​ധാ​ന​മ​ന്ത്രി അ​റിയി​ച്ചു. പാ​ർ​ല​മെ​ന്‍റ് പി​രി​ച്ചു​വി​ട്ട് 60 ദി​വ​സ​ത്തി​നു​ള്ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നാ​ണു രാ​ജ്യ​ത്തെ ച​ട്ടം.