മിലാൻ: ഇറ്റാലിയൻ സെരി എ ഫുട്ബോളിൽ നാപ്പോളിയുടെ തകർപ്പൻ പ്രകടനം. ലീഗിൽ തോൽവിയറിയാതെ മുന്നേറുന്ന നാപ്പോളി ഏഴാം ജയം സ്വന്തമാക്കി. എവേ പോരാട്ടത്തിൽ നാപ്പോളി 4-1നു ക്രിമോണെസെയെ തകർത്തു.
ഒന്പതു മത്സരങ്ങളിൽ 23 പോയിന്റുമായി നാപ്പോളിയാണു ലീഗിന്റെ തലപ്പത്ത്. 21 പോയിന്റുമായി അറ്റലാന്റ രണ്ടാം സ്ഥാനത്തുണ്ട്. നാപ്പോളിയും അറ്റലാന്റയും മാത്രമാണു ലീഗിൽ ഇതുവരെ പരാജയം നേരിടാത്തവർ.
നാപ്പോളി പൊളിച്ചു; തുടർച്ചയായ ഏഴാം ജയം
02:09 AM Oct 11, 2022 | Deepika.com