സൂര്യയും അര്‍ഷ്ദീപും തിളങ്ങി; സന്നാഹത്തില്‍ ഇന്ത്യക്ക് ജയം

07:26 AM Oct 11, 2022 | Deepika.com
പെ​ര്‍​ത്ത്: ട്വന്‍റി​-20 ലോ​ക​ക​പ്പി​ന് മു​ന്നോ​ടി​യാ​യു​ള്ള സ​ന്നാ​ഹ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ​ക്ക് വി​ജ​യം. വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യെ 13 റ​ണ്‍​സി​നാ​ണ് ഇ​ന്ത്യ കീ​ഴ​ട​ക്കി​യ​ത്. ടോ​സ് നേ​ടി ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 20 ഓ​വ​റി​ല്‍ 158 റ​ണ്‍​സെ​ടു​ത്തു. 52 റ​ണ്‍​സ് നേടിയ സൂ​ര്യ​കു​മാ​ര്‍ യാ​ദ​വാ​ണ് ടോ​പ് സ്‌​കോ​റ​ര്‍.

മ​റു​പ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ വെ​സ്റ്റേ​ണ്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് നി​ശ്ചി​ത ഓ​വ​റി​ല്‍ 145 റ​ണ്‍​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മൂ​ന്ന് ഓ​വ​റി​ല്‍ ആ​റ് ​റ​ണ്‍​സ് വി​ട്ടു​ന​ല്‍​കി​ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തിയ അ​ര്‍​ഷ്ദീ​പ് സിം​ഗ് ഇ​ന്ത്യ​ക്കാ​യി ബൗ​ളിം​ഗി​ല്‍ തി​ള​ങ്ങി.