തിരുവനന്തപുരം: പോത്തൻകോട് വീടിനുമുന്നിൽ കളിച്ചുകൊണ്ടിരുന്ന ഒന്നര വയസുകാരൻ അപകടത്തിൽപ്പെട്ടു മരിച്ചു. വേങ്ങോട് സ്വദേശി അബ്ദുൽ റഹിമിന്റെ മകൻ റയ്യാൻ ആണ് മരിച്ചത്.
കുട്ടിയെ വാഹനമിടിച്ചതായാണ് പ്രാഥമിക വിവരം. കുട്ടിയുടെ തലയ്ക്കു പിന്നിൽ മുറിവുണ്ടായിരുന്നു. വായ്, മൂക്ക്, ചെവി എന്നിവിടങ്ങളിൽനിന്നെല്ലാം രക്തം വന്നിരുന്നു. ഉടൻ തന്നെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ കുഞ്ഞിനെ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കുഞ്ഞിനെ ഇടിച്ചിട്ട വാഹനം കണ്ടെത്താനായില്ലെന്നു പോത്തൻകോട് പോലീസ് അറിയിച്ചു.
വീടിനു മുന്നിൽ കളിച്ചുകൊണ്ടിരുന്ന കുഞ്ഞ് അപകടത്തിൽപ്പെട്ടു മരിച്ചു
10:32 PM Oct 10, 2022 | Deepika.com