കണ്ണൂർ: ശ്രീകണ്ഠാപുരത്ത് അച്ഛനെ ക്രൂരമായി മർദിച്ചശേഷം മകൻ വീട്ടിൽനിന്ന് ഇറക്കിവിട്ടു. എരുവേശി മുയിപ്പറയിലെ വി.കെ. രാഗേഷാണു പിതാവ് സി.കെ. ജനാർദനനെ മർദിച്ചത്.
രണ്ടാഴ്ച മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ ഇന്നു പുറത്തുവന്നിരുന്നു. അവശനായ ജനാർദനനെ മകൻ അടിച്ച് താഴെയിടുന്നതും ദൃശ്യങ്ങളിലുണ്ട്.
മകന്റെ ക്രൂരത, അച്ഛനെ വീട്ടിൽനിന്ന് അടിച്ചിറക്കി
08:34 PM Oct 10, 2022 | Deepika.com