ന്യൂഡൽഹി: പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. ദേശീയ മൃഗത്തെ പ്രഖ്യാപിക്കുന്ന ജോലിയല്ല കോടതിയുടെതെന്ന് ഹർജി പരിഗണിക്കവേ സുപ്രീംകോടതി വ്യക്തമാക്കി.
ഇത്തരം ഹർജിയുമായി എത്തിയാൽ ഭാവിയിൽ പിഴ ചുമത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. ഗോവൻഷ് സേവാ സദനാണ് ഹർജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്.
അനുച്ഛേദം 32 അടിസ്ഥാനമാക്കി ഹർജി നൽകിയതിനെയും ജസ്റ്റീസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റീസ് അഭയ് എസ് എന്നിവരടങ്ങിയ ബെഞ്ച് വിമർശിച്ചു. ആരുടെ മനുഷ്യാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് കോടതി ചോദിച്ചു.
എന്നാൽ പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നു കോടതിയോട് ആവശ്യപ്പെടുകയല്ലെന്നും ഇതിനായി കേന്ദ്രസർക്കാരിനു നിർദേശം നൽകമെന്നാണ് തങ്ങളുടെ ആവശ്യമെന്നും ഹർജിക്കാർ വാദിച്ചു. കേന്ദ്രസർക്കാരിന് പശുവിന്റെ സംരക്ഷണം പ്രധാനപ്പെട്ടതാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി. ഇതൊന്നും അംഗീകരിക്കാൻ സുപ്രീംകോടതി തയാറായില്ല.
സുപ്രീംകോടതിയുടെ വിമർശനത്തിലുപിന്നാലെ ഹർജി പിൻവലിച്ചു.
പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ഹർജി; ഇതാണോ കോടതിയുടെ ജോലിയെന്ന് സുപ്രീംകോടതി
07:54 PM Oct 10, 2022 | Deepika.com