മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ക്ര​മ​ണം: ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ള്‍​ക്ക് ജാ​മ്യം

07:19 PM Oct 10, 2022 | Deepika.com
കൊ​ച്ചി: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ സു​ര​ക്ഷ ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ച കേ​സി​ൽ ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ളാ​യ പ്ര​തി​ക​ള്‍​ക്ക് ജാ​മ്യം. അ​ഞ്ച് പ്ര​തി​ക​ൾ​ക്ക് ഹൈ​ക്കോ​ട​തി​യാ​ണ് ജാ​മ്യം അ​നു​വ​ദി​ച്ച​ത്. സെ​പ്റ്റം​ബ​ർ ആ​റ് മു​ത​ൽ മു​ത​ൽ ഇ​വ​ർ റി​മാ​ൻ​ഡി​ലാ​യി​രു​ന്നു.

കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന സ​മി​തി അം​ഗ​വും സി​പി​എം ഏ​രി​യാ ക​മ്മി​റ്റി അം​ഗ​വു​മാ​യ കെ. ​അ​രു​ണ്‍, ഡി​വൈ​എ​ഫ്ഐ പ്രാ​ദേ​ശി​ക നേ​താ​ക്ക​ളാ​യ അ​ശി​ന്‍, രാ​ജേ​ഷ്, മു​ഹ​മ്മ​ദ് ഷ​ബീ​ര്‍, സ​ജി​ന്‍ എ​ന്നി​വ​ര്‍​ക്കാ​ണ് ജാ​മ്യം ല​ഭി​ച്ച​ത്.

അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ​തി​ന​ഞ്ചം​ഗ സം​ഘ​മാ​ണ് ആ​ശു​പ​ത്രി​യി​ലെ സു​ര​ക്ഷാ ജീ​വ​ന​ക്കാ​രെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച​ത്. മൂ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര്‍​ക്കാ​ണ് മ​ർ​ദ്ദ​ന​മേ​റ്റ​ത്.