യു​എ​പി​എയ്ക്കെതിരായ ഹർജി; കേന്ദ്രത്തിന്‍റെ നിലപാട് തേടി സുപ്രീംകോടതി

02:40 PM Oct 10, 2022 | Deepika.com
ന്യൂ​ഡ​ല്‍​ഹി: യു​എ​പി​എ നി​യ​മം ചോ​ദ്യം ചെ​യ്തു​ള്ള ഹ​ര്‍​ജി​യി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നു സു​പ്രീം​കോ​ട​തി​യു​ടെ നോ​ട്ടീ​സ്. വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട​റി​യി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് നോ​ട്ടീ​സ്. കേ​സ് ഈ ​മാ​സം 18നു ​കോ​ട​തി വീ​ണ്ടും പ​രി​ഗ​ണി​ക്കും.

ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന​ക്കേ​സി​ലെ പ്ര​തി​യാ​യ സ​ക്ക​രി​യ​യു​ടെ മാ​താ​വ് ബീ​യു​മ്മ സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി​യി​ലാ​ണ് കോ​ട​തി നോ​ട്ടീ​സ് അ​യ​ച്ച​ത്. ദീ​ര്‍​ഘ​കാ​ലം ജ​യി​ലി​ലി​ടാ​നു​ള്ള യു​എ​പി​എ നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നു ഹ​ര്‍​ജി​യി​ല്‍ പ​റ​യു​ന്നു.

2008 ജൂ​ലൈ 25നു ​ന​ട​ന്ന ബം​ഗ​ളൂ​രു സ്‌​ഫോ​ട​ന​ക്കേ​സി​ല്‍ എ​ട്ടാം പ്ര​തി​യാണ് സ​ക്ക​രി​യ. ബോം​ബു​ണ്ടാ​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ടൈ​മ​റും മൈ​ക്രോ ചി​പ്പും ഉ​ണ്ടാ​ക്കാ​ന്‍ സ​ഹാ​യി​ച്ചു എ​ന്ന കു​റ്റ​മാ​ണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ഇതിനു തെളിവ് കണ്ടെത്താതിരുന്നിട്ടും ക​ഴി​ഞ്ഞ 14 വ​ര്‍​ഷ​മാ​യി ഇയാൾ ജ​യി​ലി​ല്‍ ക​ഴി​യു​ക​യാ​ണ്.

നേ​ര​ത്തെ സോ​ളി​ഡാ​രി​റ്റി യൂ​ത്ത് മൂ​വ്‌​മെ​ന്‍റ് എ​ന്ന സം​ഘ​ട​ന​യും യു​എ​പി​എ​യ്‌​ക്കെ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ ഹ​ര്‍​ജി സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.