നി​തീ​ഷി​ന് വി​ഭ്രാ​ന്ത്രി: മറുപടിയുമായി പ്ര​ശാ​ന്ത് കി​ഷോ​ർ

01:53 AM Oct 10, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ് കു​മാ​റി​ന്‍റെ വി​മ​ർ​ശ​ന​ങ്ങ​ൾ​ക്കു മ​റു​പ​ടി​യു​മാ​യി തെ​ര​ഞ്ഞെ​ടു​പ്പ് വി​ദ​ഗ്ധ​ൻ പ്ര​ശാ​ന്ത് കി​ഷോ​ർ. നി​തീ​ഷി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ പ​ര​സ്പ​ര വി​രു​ദ്ധ​മാ​ണെ​ന്നും രാ​ഷ്‌​ട്രീ​യ​മാ​യി ഒ​റ്റ​പ്പെ​ട്ട നി​തീ​ഷ് കു​മാ​റി​ന് വി​ഭ്രാ​ന്ത്രി​യാ​ണെ​ന്നും പ്ര​ശാ​ന്ത് കിഷോര്‍ പറഞ്ഞു.

‌പ്രായം കൂടുന്നത് നിതീഷ് കുമാറിന്‍റെ സംസാരത്തിലും പ്രവൃത്തിയിലും പ്രതിഫലിക്കുന്നുണ്ടെന്നും പ്രശാന്ത് കൂട്ടിചേർത്തു.

നേരത്തെ, പ്ര​ശാ​ന്ത് കി​ഷോ​ർ ഇ​പ്പോ​ൾ ബി​ജെ​പി​ക്ക് വേണ്ടിയാണ് പ്ര​വ​ർ​ത്തി​ക്കു​ന്നത് എന്ന് നി​തീ​ഷ് ട്വീ​റ്റ് ചെ​യ്തി​രു​ന്നു. ജെ​ഡി​യു ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ്ര​ശാ​ന്ത് കിഷോർ നിതീഷുമായുള്ള അഭിപ്രായ വിത്യാസത്തെ തുടർന്നാണ് പാർട്ടി വിട്ടത്.