മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു

10:46 PM Oct 09, 2022 | Deepika.com
ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി സ്ഥാ​പ​ക​ൻ മു​ലാ​യം സിം​ഗ് യാ​ദ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല അ​തീ​വ​ഗു​രു​ത​ര​മാ​യി തു​ട​രു​ന്നു. ഗു​രു​ഗ്രാ​മി​ലെ വേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന മു​ലാ​യ​ത്തി​ന്‍റെ നി​ല​യി​ൽ മാ​റ്റ​മി​ല്ലെ​ന്ന് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചു.

ജീ​വ​ൻ​ര​ക്ഷാ മ​രു​ന്നു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് അ​ദ്ദേ​ഹം ജീ​വ​ൻ നി​ല​നി​ർ​ത്തു​ന്ന​തെ​ന്ന് ആ​ശു​പ​ത്രി മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ സ​ഞ്ജീ​വ് ഗു​പ്ത വ്യ​ക്ത​മാ​ക്കി. വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘം അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ​രോ​ഗ്യ​നി​ല നി​ര​ന്ത​രം വി​ശ​ക​ല​നം ചെ​യ്യു​ന്നു​ണ്ട്. ഒ​രാ​ഴ്ച മു​ന്പാ​ണ് ആ​രോ​ഗ്യ നി​ല മോ​ശ​മാ​യ​തി​നെ തു​ട​ർ​ന്ന് മു​ലാ​യം സിം​ഗിനെ വേ​ദാ​ന്ത ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.