കോട്ടയം: കോട്ടയത്ത് കോൺക്രീറ്റ് മിക്സിംഗ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു വീണ് അപകടം. പനച്ചികാട് അയ്മാൻ കവലയ്ക്ക് സമീപം ഇന്നു രാവിലെയാണ് സംഭവം.
തുണ്ടയിൽ കുഞ്ഞുമോന്റെ വീടിന്റെ മുകളിലേക്കാണ് ലോറി മറിഞ്ഞുവീണത്. അപകടസമയം വീട്ടുകാർ പള്ളിയിൽ പോയതിനാൽ വൻ ദുരന്തം ഒഴിവായി. അപകടത്തിൽ വീടിന്റെ ഒരു ഭാഗം തകർന്നു.
ലോറിയില്‍ ഇതരസംസ്ഥാനക്കാരായ രണ്ടുപേരാണ് ഉണ്ടായിരുന്നത്. ലോറി മറിയുന്നതുകണ്ട് അവര്‍ ചാടി രക്ഷപ്പെടുകയായിരുന്നു. ലോറി മാറ്റാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. പഞ്ചായത്ത് അധികൃതരും വീട്ടുകാരും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.
കോൺക്രീറ്റ് മിക്സിംഗ് ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു
02:06 PM Oct 09, 2022 | Deepika.com