ത​ല​യോ​ല​പ​റ​മ്പി​ൽ നൂ​റു കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

02:52 PM Oct 09, 2022 | Deepika.com
കോ​ട്ട​യം: ത​ല​യോ​ല​പ​റ​മ്പി​ല്‍ വാ​ഹ​ന​ത്തി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 100 കി​ലോ‌​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി. ര​ണ്ടു കി​ലോ വീ​ത​മു​ള്ള 45 പാ​ക്ക​റ്റു​ക​ളി​ലാ​യാ​ണ് ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​രു​ന്ന​ത്.‌

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട്ട​യം ക​രി​പ്പൂ​ത്ത​ട്ട്, മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു​പോ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ല​ഹ​രി മ​രു​ന്ന് ക​ട​ത്തി​നെ കു​റി​ച്ച് സൂ​ച​ന ല​ഭി​ച്ച​തോ​ടെ പോ​ലീ​സ് വ്യാ​പ​ക​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

ഇ​വ​രു​ടെ പി​ന്നിൽ വേ​റെ​യും ആ​ളു​ക​ളു​ണ്ടെ​ന്ന് പോ​ലീ​സി​ന് സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ട്. അ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ വൈ​കു​ന്നേ​ര​ത്തോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.