ആലപ്പുഴ: ചെട്ടികുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവത്തിൽ മൂന്ന് ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ. തുഷാർ ,അഖിൽ, വിഷ്ണു എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ശനിയാഴ്ച രാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ ഡിവൈഎഫ്ഐ ചെട്ടികുളങ്ങര മേഖലാ സെക്രട്ടറി ഗോകുല്‍ കൃഷ്ണനെ തടഞ്ഞു നിർത്തിയ സംഘം ആക്രമിക്കുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആക്രമികൾ ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. ഇവർക്ക് പരിക്കൊന്നുമില്ലെന്ന് പോലീസ് അറിയിച്ചു.
അഖിലിന്റെ കൈയ്ക്ക് സാരമായി പരിക്കേറ്റു. സംഭവത്തിന് പിന്നാലെ ചെട്ടിക്കുളങ്ങര മേഖലയിൽ രാത്രി വ്യാപകമായി അക്രമസംഭവങ്ങൾ അരങ്ങേറി. ബിജെപി ഓഫീസിനും ആർഎസ്എസ് പ്രവർത്തകരുടെ വീടുകൾക്കും നേരെയും ആക്രമണം ഉണ്ടായി.
ബിജെപിയുടെ ചെട്ടികുളങ്ങര പടിഞ്ഞാറൻ മേഖല ഓഫീസ് ഒരു സംഘം ഡിവൈഎഫ് പ്രവര്‍ത്തകര്‍ ആക്രമിച്ചു. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ പ്രദേശത്ത് വൻ പൊലീസ് വിന്യാസമാണ് നടത്തിയിരിക്കുന്നത്.
ചെട്ടിക്കുളങ്ങരയിൽ ഡിവൈഎഫ്ഐ നേതാവിനെ ആക്രമിച്ച സംഭവം; ആർഎസ്എസ് പ്രവർത്തകർ അറസ്റ്റിൽ
02:25 PM Oct 09, 2022 | Deepika.com