താ​ക്ക​റെ​യെ ചേ​ർ​ത്ത് നി​ർ​ത്തു​ന്ന പു​തി​യ പേ​രി​നാ​യി ശി​വ​സേ​ന

10:58 AM Oct 09, 2022 | Deepika.com
മും​ബൈ: പാ​ർ​ട്ടി പേ​രും തെ​ര​ഞ്ഞെ​ടു​പ്പ് ചി​ഹ്ന​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ മ​രി​വി​പ്പി​ച്ച​തോ​ടെ ശി​വ​സേ​ന​യെ പു​തി​യ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​ങ്ങി ഉ​ദ്ധ​വ് താ​ക്ക​റെ.

ശി​വ​സേ​ന ബാ​ലാ​സാ​ഹി​ബ് താ​ക്ക​റെ, ശി​വ​സേ​ന ഉ​ദ്ധ​വ് ബാ​ലാ​സാ​ഹി​ബ് താ​ക്ക​റെ എ​ന്നീ പേ​രു​ക​ളാ​ണ് ഉ​ദ്ധ​വ് നോ​ട്ട​മി​ടു​ന്ന​ത്. ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ചു​ള്ള അ​പേ​ക്ഷ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് കൈ​മാ​റി​ക്ക​ഴി​ഞ്ഞു. ക​മ്മീ​ഷ​ന്‍ പ​ട്ടി​ക​യി​ൽ നി​ന്ന് ല​ഭ്യ​മാ​യ ചി​ഹ്ന​ങ്ങ​ളി​ൽ നി​ന്ന് ശിവസേനയുടെ അ​ന്പും വി​ല്ലും ചി​ഹ്ന​ത്തി​ന് സ​മാ​ന​മാ​യ​ത് ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​വും ന​ട​ക്കു​ന്നു​ണ്ട്.

ശി​വ​സേ​നാ പൈ​തൃ​ക​ത്തി​ൽ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച് ഉ​ദ്ധ​വ് താ​ക്ക​റെ, ഏ​ക്നാ​ഥ് ഷി​ൻ​ഡെ വി​ഭാ​ഗ​ങ്ങ​ൾ ത​ർ​ക്ക​ത്തി​ലാ​യ​തോ​ടെ തെ​ര​ഞ്ഞ​ടു​പ്പ് ക​മ്മീ​ഷ​ൻ പേ​രും ചി​ഹ്ന​വും ശ​നി​യാ​ഴ്ച മ​ര​വി​പ്പി​ച്ചി​രു​ന്നു.

ക​മ്മീ​ഷ​ന്‍റെ തീ​രു​മാ​നം വ​രു​ന്ന​ത് വ​രും ഇ​രു​വി​ഭാ​ഗ​ങ്ങ​ൾ​ക്കും പാ​ർ​ട്ടി പേ​രും ചി​ഹ്ന​വും ഉ​പ​യോ​ഗി​ക്കാ​നാ​കി​ല്ല. അ​ന്ധേ​രി ഈ​സ്റ്റ് നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രാ​നി​രി​ക്കെ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി.

ഉ​ദ്ധ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ഹാ​വി​കാ​സ് അ​ഖാ​ഡി സ​ഖ്യം സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ച്ചാ​ണ് ഒ​രു വി​ഭാ​ഗം ശി​വ​സേ​നാ എം​എ​ൽ​എ​മാ​ർ ഷി​ൻ​ഡെ​യെ മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. ഈ ​അ​ട്ടി​മ​റി ക​ഴി​ഞ്ഞ് നാ​ല് മാ​സ​ത്തി​നു ശേ​ഷ​മാ​ണ് പാ​ർ​ട്ടി ചി​ഹ്നം തെ​ര. ക​മ്മീ​ഷ​ൻ മ​ര​വി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.