പീ​ഡ​ന​ത്തി​നി​ര​യാ​യ ഗ​ർ​ഭി​ണി​യാ​യ പെ​ൺ​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ന്നു

10:26 AM Oct 09, 2022 | Deepika.com
മെ​യി​ൻ​പു​രി: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ഗ​ര്‍​ഭി​ണി​യാ​യ പെ​ണ്‍​കു​ട്ടി​യെ തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി. മെ​യി​ന്‍​പു​രി ജി​ല്ല​യി​ലെ കൗ​ര​വ​ലി ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

പ്ര​തി​യു​ടെ അ​മ്മ ഉ​ള്‍​പ്പെ​ടു​ന്ന സം​ഘ​മാ​ണ് ക്രൂ​ര​ത കാ​ട്ടി​യ​ത്. മൂ​ന്നു​മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​തേ ഗ്രാ​മ​ത്തി​ല്‍ ത​ന്നെ​യു​ള്ള അ​ഭി​ഷേ​ക് എ​ന്നാ​യാ​ളാ​ണ് കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത്. കു​ട്ടി സം​ഭ​വ​ത്തെ കു​റി​ച്ച് പു​റ​ത്തു​പ​റ​ഞ്ഞി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ഗ​ര്‍​ഭി​ണി ആ​യ​തോ​ടെ സം​ഭ​വം വീ​ട്ടു​കാ​ര്‍ അ​റി​ഞ്ഞു.

അ​ഭി​ഷേ​കി​നെ​തി​രെ പോ​ലീ​സ് പ​രാ​തി ന​ല്‍​കാ​ന്‍ മാ​താ​പി​താ​ക്ക​ള്‍ ഒ​രു​ങ്ങി​യെ​ങ്കി​ലും നാ​ട്ടു​കൂ​ട്ടം ഇ​ട​പെ​ട്ട് ഇ​വ​രു​ടെ ക​ല്യാ​ണം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ഇ​തു​പ്ര​കാ​രം അ​ഭി​ഷേ​കി​ന്‍റെ അ​മ്മ കു​ട്ടി​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​വ​ന്നു.

എ​ന്നാ​ല്‍ വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ കു​ട്ടി​യെ മ​ണ്ണെ​ണ്ണ ഒ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ അ​ഭി​ഷേ​കി​ന്‍റെ അ​മ്മ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ര്‍​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്.