അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ നി​ന്ന് പു​റ​ത്താ​ക്കി​യ സം​ഭ​വം; ഇ​ന്ന് അ​റ​സ്റ്റു​ണ്ടാ​യേ​ക്കും

08:57 AM Oct 09, 2022 | Deepika.com
കൊ​ല്ലം: ത​ഴു​ത്ത​ല​യി​ൽ അ​മ്മ​യെ​യും കു​ഞ്ഞി​നെ​യും വീ​ട്ടി​ൽ നി​ന്നും ഭ​ർ​തൃ​വീ​ട്ടു​കാ​ർ പു​റ​ത്താ​ക്കി​യ സം​ഭ​വ​ത്തി​ൽ ഇ​ന്ന് അ​റ​സ്റ്റു​ണ്ടാ​യേ​ക്കും. അ​തു​ല്യ​യു​ടെ ഭ​ർ​ത്താ​വ് പ്ര​തീ​ഷ് ലാ​ൽ, പ്ര​തീ​ഷി​ന്‍റെ അ​മ്മ അ​ജി​ത കു​മാ​രി, ഭ​ർ​തൃ​സ​ഹോ​ദ​രി പ്ര​സീ​ത എ​ന്നി​വ​ർ​ക്കെ​തി​രെ കൊ​ട്ടി​യം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു

ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. സ്ത്രീ​ധ​ന പീ​ഡ​ന​ത്തി​നും ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​ര​വു​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. അ​ഞ്ച​ര​വ​യ​സു​കാ​ര​നെ വീ​ടി​ന് പു​റ​ത്ത് നി​ര്‍​ത്തി​യ​തി​നാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട് പ്ര​കാ​രം കേ​സെ​ടു​ത്ത​ത്.

100 പ​വ​ൻ സ്വ​ര്‍​ണ​വും പ​ണ​വും സ്ത്രീ​ധ​നമാ​യി ന​ൽ​കി​യി​ട്ടും ഭ​ര്‍​ത്താ​വും അ​മ്മാ​യി അ​മ്മ​യും ഭ​ര്‍​തൃ സ​ഹോ​ദ​രി​യും ചേ​ര്‍​ന്ന് കൂ​ടു​ത​ൽ പ​ണം കൊ​ണ്ടു​വ​രാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നി​ര​ന്ത​രം പീ​ഡി​പ്പി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് അ​തു​ല്യ​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.