കൊച്ചിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു

10:16 PM Oct 08, 2022 | Deepika.com
കൊച്ചി: തോപ്പുംപടിയിൽ സ്വകാര്യ ബസ് ഇടിച്ച് വഴിയാത്രക്കാരൻ മരിച്ചു. ഇടക്കൊച്ചി ചാലേപ്പറമ്പിൽ ലോറൻസാണ് മരിച്ചത്.

റോഡരികിൽ നിൽക്കവെ സ്വകാര്യ ബസ് ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടൻതന്നെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.