'കോൺഗ്രസിന്‍റെ രക്ഷയ്ക്ക് തരൂർ വരട്ടെ'; പാലായിൽ തരൂർ അനുകൂല ഫ്ലക്സ് ബോർഡ്

08:09 PM Oct 08, 2022 | Deepika.com
കോട്ടയം: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് പാലായിൽ ഫ്ലക്സ് ബോർഡ്. "കോൺഗ്രസിന്‍റെ രക്ഷയ്ക്കും രാജ്യത്തിന്‍റെ നന്മയ്ക്കും ശശി തരൂർ വരട്ടെ' എന്ന ഫ്ലക്സാണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചത്. ആരുടെയും പേര് ചേർത്തല്ല ഫ്ലക്സ് അടിച്ചിരിക്കുന്നത്.

അതേസമയം, തരൂർ അനുകൂല ഫ്ലക്സുമായി കോൺഗ്രസിന് ബന്ധമില്ലെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ് പറഞ്ഞു. കോൺഗ്രസിനെ തകർക്കാൻ ശ്രമിക്കുന്നവരാണ് ഫ്ലക്സ് വെച്ചത്. കോൺഗ്രസുമായി ബന്ധമുള്ള ആർക്കെങ്കിലും പങ്കുണ്ടെങ്കിൽ നേതൃത്വത്തെ അറിയിക്കുമെന്നും ഡിസിസി പ്രസിഡന്‍റ് വ്യക്തമാക്കി.