കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

06:15 PM Oct 08, 2022 | Deepika.com
പാലാ: കോട്ടയം പാലാ- പൊൻകുന്നം റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വലിയകാപ്പിൽ വി.എം. തോമസിന്‍റെ മാരുതി കാറാണ് പൂർണമായും കത്തിനശിച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല. വിവരമറിഞ്ഞ് കാഞ്ഞിരപ്പള്ളിയിൽനിന്നും അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു.